1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain Kerala News

വ്യാപക മഴയ്ക്ക് സാധ്യത: നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Rain Kerala
വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. 24 മണിക്കൂറില്‍ 115 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന മഴയെയാണ് യെല്ലോ അലര്‍ട്ടുകൊണ്ട് ഉദ്ദേശിക്കുന്നത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തൃശ്ശൂര്‍ പൂരത്തിന്റെ ആരോഗ്യ സേവനങ്ങള്‍ ഏറ്റെടുത്ത് ക്യൂവര്‍ ഷോപ്പ്