അനുബന്ധ വാര്‍ത്തകള്‍
- സ്വർണവിലയിൽ വർധനവ്, ഈ മാസത്തെ ഉയർന്ന നിലയിൽ
- പ്രഭാസിന്റെ നായികയാകാന്‍ മാളവിക മോഹനന്, വരുന്നത് ത്രില്ലര്‍
- കാവ്യാ മാധവന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, 11 മണിക്ക് ഹാജരാവാൻ നിർദേശം
- കെ ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ആദ്യ ഘട്ടത്തിൽ ഒരു മണ്ഡലത്തിൽ 500 പേർക്ക് കണക്ഷൻ
- അമ്മയുടെ കണ്ണിലെ ഭയവും വിങ്ങലും കണ്ടില്ലെന്ന് നടിച്ചു: മാതൃദിനത്തിൽ കുറിപ്പുമായി കെ സുധാകരൻ
തിരുവനന്തപുരത്ത് മീനില്‍ പുഴുവിനെ കണ്ടെത്തിയ സംഭവം: മെഡിക്കല്‍ കോളേജ് ഭാഗത്ത് പരിശോധന തുടങ്ങി
തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ഭാഗത്ത് ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന തുടങ്ങി. പഴകിയ ഇറച്ചിയും മീനും നശിപ്പിച്ചു. പരിശോധന തുടരുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു. തിരുവന്തപുരം കല്ലറ പഴയചന്ത ജംഗ്ഷനില്‍ നിന്ന് വാങ്ങിയ മീനില്‍ ഇന്നലെ പുഴുവിനെ കണ്ടെത്തിയിരുന്നു. സംസ്ഥാനമെമ്പാടും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ പരിശോധന നടക്കുന്നതിനിടയിലാണ് മീനില്‍ പുഴുവിനെ കണ്ടെത്തിയത്.
വൈകിട്ട് മുതുവിള സ്വദേശി ബിജു വാങ്ങിയ ചൂര മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ മീന്‍ തിരികെ കൊടുത്ത് പണം തിരികെ വാങ്ങി. ആരോഗ്യ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് മീന്‍ വാങ്ങിക്കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് വിഷബാധയേറ്റിരുന്നു.
അടുത്ത ലേഖനം