സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 9 മെയ് 2022 (13:43 IST)
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ജോലി ചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പണിമുടക്കുകള്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇന്ധനത്തിന്റെ വിലയും സ്‌പെയര്‍പാര്‍ട്‌സിന്റെ വിലയും കൂടിയിട്ടുണ്ടെന്നും ഇതൊന്നും സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്നതല്ലെന്നും മന്ത്രി പറഞ്ഞു.