തൃശൂര്‍ പൂരത്തിന് വിളമ്പരമായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 മെയ് 2022 (13:17 IST)
പൂരങ്ങളുടെ പൂരമെന്നറിയപ്പെടുന്ന തൃശൂര്‍ പൂരത്തിന് വിളമ്പരമായി. ഗജവീരന്‍ എറണാകുളം ശിവകുമാര്‍ ആണ് തിടമ്പേറ്റിയത്. കഴിഞ്ഞ വര്‍ഷം കൊവിഡ് മൂലം പൂരം നടന്നിരുന്നില്ല. രണ്ടുവര്‍ഷത്തിനുശേഷമാണ് പൂരം ഇപ്പോള്‍ നടക്കുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ ആവേശത്തിലാണ്. ഇത്തവണ പൂരത്തിന് അഞ്ചുലക്ഷത്തോളം പേര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :