1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local News

കുന്നംകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 4 കിലോ കഞ്ചാവ്

Thrissur
കുന്നംകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 4 കിലോ കഞ്ചാവ്. ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആരോഗ്യ വിഭാഗം ജീവനക്കാര്യം ഹരിത കര്‍മ്മ സേനാംഗങ്ങളും സംയുക്തമായി ചേര്‍ന്ന് നടത്തിയ ശുചീകരണത്തിനിടെയാണ് കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കഞ്ചാവ് ശേഖരത്തിനൊപ്പം ഗ്രാമം തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രിക് ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
 
നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കഞ്ചാവ് കുന്നംകുളം റേഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വിപണിയില്‍ 2 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
അടുത്ത ലേഖനം
ഡാമിലേക്ക് വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ഡാമിലെ 41ലക്ഷം ലിറ്റര്‍ ജലം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; സംഭവം ചത്തീസ്ഗഡില്‍