കിടന്നിട്ട് ഉറക്കം വരാതെ ചായ കുടിക്കാന്‍ പോയി; തൃശ്ശൂരില്‍ മാതാവിന്റെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 26 മെയ് 2023 (10:35 IST)
തൃശ്ശൂരില്‍ മാതാവിന്റെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. ആര്‍ത്താറ്റ് പനയ്ക്കല്‍ സജിത്ത് വില്‍സനാണ് മരിച്ചത്. 42 വയസ്സ് ആയിരുന്നു. സജിത്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ വഴിയരിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇരിക്കുകയായിരുന്നു. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയാണ് സംഭവം. ഞായറാഴ്ചയായിരുന്നു സജിത്തിനെ അമ്മ ബേബി മരിച്ചത്.

സംസ്‌കാരത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമായി ചൊവ്വാഴ്ചയാണ് സജിത്ത് നാട്ടിലെത്തിയത്. അമ്മയുടെ മരണം മൂലം രാത്രി ഉറങ്ങാന്‍ സാധിക്കാതെവരുകയും ചായ കുടിക്കാനായി ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയും ചെയ്തപ്പോഴാണ് അപകടമുണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :