ഡാമിലേക്ക് വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ഡാമിലെ 41ലക്ഷം ലിറ്റര്‍ ജലം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; സംഭവം ചത്തീസ്ഗഡില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 മെയ് 2023 (13:07 IST)
ഡാമിലേക്ക് വീണ മൊബൈല്‍ ഫോണ്‍ തിരിച്ചെടുക്കാന്‍ ഡാമിലെ ജലം വറ്റിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സംഭവം ചത്തീസ്ഗഡിലാണ് നടന്നത്. മൊബൈല്‍ ഫോണ്‍ തിരിച്ച് എടുക്കാന്‍ ഡാമിലെ 41 ലക്ഷം ലിറ്റര്‍ വെള്ളമാണ് വറ്റിച്ചത്. സംഭവത്തെ തുടര്‍ന്ന് ഫുഡ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വിശ്വാസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കടുത്ത ജലക്ഷാമമുള്ള സമയത്തും ഇയാള്‍ ഇത്തരത്തില്‍ ചെയ്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഈ മാസം 21ന് സുഹൃത്തുക്കള്‍ക്കൊപ്പം ഡാം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു രാജേഷ്.

സെല്‍ഫി എടുക്കുന്നതിനിടെയാണ് ഫോണ്‍ അണക്കെട്ടിലേക്ക് വീണത്. ഒരു ലക്ഷത്തോളം രൂപ വിലയുള്ള സാംസങ് ഗാലക്‌സി എസ് 23 ഫോണാണ് വീണത്. ഡീസല്‍ പമ്പ് ഉപയോഗിച്ച് നാട്ടുകാര്‍ക്കൊപ്പം ആണ് ഇയാള്‍ മണിക്കൂറുകള്‍ കൊണ്ട് ഡാം വറ്റിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :