പീഡന ശ്രമത്തിനു നഗരസഭാ ജീവനക്കാരനെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 25 മെയ് 2023 (16:41 IST)
: പട്ടാപ്പകൽ പാർക്കിൽ എത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനായ നഗരസഭാ ജീവനക്കാരനെ പോലീസ് പിടികൂടി. നഗരസഭാ ശുചീകരണ വിഭാഗത്തിലെ സ്ഥിരം ജീവനക്കാരനായ കൃഷ്ണൻ എന്ന 57 കാരനാണ് പിടിയിലായത്.

നഗരസഭയിലെ കലാഭവൻ മണി പാർക്കിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വെള്ളാംച്ചിറ കിടങ്ങത്ത് വീട്ടിലെ അംഗമാണ് ഇയാൾ.

എസ്.ഐ.ഷബീബ് റഹ്‌മാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :