1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local news

വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ രണ്ടുപ്രതികള്‍ പിടിയില്‍

Thrissur
വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് വിറ്റ രണ്ടുപ്രതികള്‍ പിടിയില്‍. തൃശൂര്‍ വലക്കാവ് സ്വദേശി സന്തോഷ്, മാടക്കത്തറ സ്വദേശി മനോജ് എന്നിവരാണ് പിടിയിലായത്. അരണാട്ടുകരയിലെ വില്ലേജ് ഓഫീസിന്റെ ഗേറ്റാണ് മോഷ്ടിച്ചത്. ഇത് ചിയ്യാരത്തെ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു. പ്രതികളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 
അടുത്ത ലേഖനം
ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ വിദ്യാർത്ഥിനികളെ അനുവദിച്ചു, കർണാടകയിൽ 7 അധ്യാപകർക്ക് സസ്‌പെൻഷൻ