ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് പഴങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (12:52 IST)
ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികൊണ്ടാണ് പൊതുവേ അമിത ഭാരം ഉണ്ടാകുന്നത്. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റ് കുറച്ച് പച്ചക്കറികളും പഴങ്ങളും കൂടുതല്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഭാരം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങ. നാരങ്ങയില്‍ ധാരാളം റിബോഫ്‌ളാവിനും വിറ്റാമിന്‍ ബിയും ഫോസ്ഫറസ്, മഗ്നീഷ്യം മുതലായ മിനറല്‍സുകളും അടങ്ങിയിരിക്കുന്നു. രാവിലെ വെറുംവയറ്റില്‍ നാരങ്ങനീരും ചെറുതേനും ചാലിച്ച് കഴിക്കുന്നത് നല്ലതാണ്.

തണ്ണിമത്തന്‍ ശരീരത്തിലെ ഫാറ്റിനെ കുറയ്ക്കുന്നു. ഇതില്‍ വിറ്റാമിന്‍ എ, ബി, സി, എന്നിവ ധാരാളം ഉണ്ട്. കൂടാതെ ആപ്പിളും ചെറിയ മധുര നാരങ്ങയും ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് വയറിലെ ഫാറ്റ് കുറയ്ക്കുകയും കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ചെയ്യും. ബെറീസും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പഴമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :