1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local news

തൃശൂരില്‍ വിവാഹം കഴിഞ്ഞ് മടങ്ങവെ വധുവിന്റെ കാമുകനും കൂട്ടരും എത്തി; താലി ഊരി വരനു നല്‍കി വധു കാമുകനൊപ്പം മുങ്ങി; പിന്നീട് നടന്നത്!

Thrissur
തൃശൂരില്‍ കല്യാണം കഴിഞ്ഞ് മടങ്ങവെ വഴിതടഞ്ഞ് വധുവിന്റെ കാമുകനും കൂട്ടരും എത്തിയതോടെ താലി ഊരി വരനു നല്‍കി വധു കാമുകനൊപ്പം മുങ്ങി. ദേശമംഗലം പഞ്ചായത്തിലെ കടുകശേരിയിലാണ് സംഭവം. വധുവായ യുവതി വീട്ടുകാരുടെ ആവശ്യപ്രകാരം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
 
വിവാഹശേഷം വരന്റെ വീട്ടിലേക്ക് കാറില്‍ പോകുമ്പോള്‍ വിജനമായ സ്ഥലത്തുവച്ച് വധുവിന്റെ കാമുകനും കൂട്ടരും കാര്‍ തടയുകയായിരുന്നു. ഇതേതുടര്‍ന്ന് താലിമാല വരന് ഊരി നല്‍കിയ ശേഷം വധു കാമുകനൊപ്പം കടന്നുകളയുകയായിരുന്നു. വരന്റെ കുടുംബത്തിന്റെ പരാതിയെത്തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് വധുവിനെയും കാമുകനെയും സ്റ്റേഷനില്‍ വിളിപ്പിച്ചു. തുടര്‍ന്ന് ആഭരണങ്ങള്‍ ഊരിവാങ്ങുകയും കല്യാണത്തിന് വരന്റെ വീട്ടുകാര്‍ക്ക് നഷ്ടമായ രണ്ടര ലക്ഷം രൂപ വധുവിന്റെ പിതാവില്‍നിന്ന് വാങ്ങിനല്‍കുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു.
അടുത്ത ലേഖനം
'മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്'; അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേരുനൽകി യുപി സർക്കാർ