1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local news

ഒറ്റരാത്രികൊണ്ട് സ്ഥാനാര്‍ഥി എതിര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി

Thrissur
തൃശൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ആള്‍ ഒറ്റ രാത്രി കൊണ്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാറി. അന്തിക്കാട്ടെ താന്ന്യം പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് കൗതുകകരമായ ഈ സംഭവം നടന്നത്.
 
കഴിഞ്ഞ രണ്ട് തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച യുവനേതാവായ സിജോ പുലിക്കോട്ടില്‍ ഇത്തവണയും ഇവിടെ സ്ഥാനാര്‍ത്ഥിയായി. ഇതനുസരിച്ചു ഇദ്ദേഹം വാട്‌സ് ആപ്പിള്‍ പോസ്റ്റിട്ടു. സുഹൃത്തുക്കളും വിജയിക്കാന്‍ പ്രാര്‍ത്ഥിച്ചു സന്തോഷം പങ്കിട്ടു. സന്തോഷത്തോടെ വീട്ടിലേക്ക് പോയി.
 
ഇതിനിടെ സി.പി.എം നേതാക്കള്‍ വാഗ്ദാനങ്ങളുമായി സിജോയെ ബന്ധപ്പെട്ടു. പിന്നീടാണ് സംഗതി മാറിമറിഞ്ഞത്. ഇത്തവണയെങ്കിലും ഏതറ്റം വരെ പോയാലും ജയിക്കണം എന്നുറച്ച ഇദ്ദേഹം ഇവിടെ തന്നെ സി.പി.എം നു വേണ്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി  ഉടന്‍ തന്നെ വാട്‌സ് ആപ്പില്‍ താന്‍ എല്‍.ഡി.എഫ് സ്ഥാനാര്ഥിയാണെന്ന് പോസ്റ്റുമിട്ടു. ഇതോടെ ഞെട്ടിയത് ഇദ്ദേഹത്തിന്റെ അണികളും കോണ്‍ഗ്രസ് നേതാക്കളുമാണ്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ഉണ്ടയില്ലാ വെടിയുമായി തോമസ് ഐസക്ക്: രമേശ് ചെന്നിത്തല