തെരഞ്ഞെടുപ്പ്: അമ്മായിയമ്മയും മരുമകളും തമ്മില്‍ പോര്

എ കെ ജെ അയ്യര്‍| Last Updated: തിങ്കള്‍, 23 നവം‌ബര്‍ 2020 (09:15 IST)
തൃശൂര്‍: തെരഞ്ഞെടുപ്പിലെ പോര്
മറ്റെല്ലാ മണ്ഡലങ്ങളെക്കാളും വീറും വാശിയും കൂടുതല്‍ ഉണ്ടാകും എന്ന് ഉറപ്പാക്കി കൊണ്ടാണ് അമ്മായിയമ്മയും മരുമകളും തമ്മില്‍ മത്സരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ
ചേര്‍ക്കര ആറാം വാര്‍ഡിലാണ്
ഇരുവരും മാറ്റുരയ്ക്കുന്നത്.

യു.ഡി.എഫിലെ കോണ്‍ഗ്രസ് ഏകദേശം ഒരു മാസം മുമ്പ് തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുളിപ്പറമ്പില്‍ പരേതനായ പത്മനാഭന്റെ ഭാര്യ റീനാ പത്മനാഭനെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയത് ബി.ജെ.പി പ്രവര്‍ത്തകനായ ഇവരുടെ മകന്‍ ഷൈബുവിന്റെ ഭാര്യ സുഷിതയെ. തുടക്കത്തില്‍ തന്നെ സ്‌പൈ.പി.എം ബ്ലോക്ക് അംഗം രജനി ബാബുവിനെ സ്ഥാനാര്‍ത്ഥിയായി പ്രചാരണം തുടങ്ങിയിരുന്നു.

എന്തുവില കൊടുത്തും തങ്ങള്‍ സീറ്റു നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസും ഇത്തവണ ചരിത്ര വിജയം നേടുമെന്ന് ബി.ജെ.പി യും അവകാശപ്പെടുമ്പോള്‍ നഷ്ടപ്പെട്ട സീറ്റു തിരിച്ചു പിടിക്കും എന്നാണ് സി.പി.എം പ്രവര്‍ത്തകര്‍. എന്തായാലും വാശിയോടെയുള്ള ഈ പോരാട്ടം ഉറ്റുനോക്കുകയാണ് ജനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :