1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Three year old dead

മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകൊന്നു

Dead
മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകൊന്നു. ദില്ലിയിലെ മോത്തി നഗര്‍ ഏരിയക്ക് സമീപമാണ് മൂന്ന് വയസ്സുകാരിയെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നത്. പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമത്തില്‍ സാരമായി പരിക്കേറ്റ കുട്ടിയെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ഡിഡിയു ആശുപത്രിയിലേക്ക് അയച്ചു. 
അടുത്ത ലേഖനം
കോട്ടയത്ത് യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി