അനുബന്ധ വാര്‍ത്തകള്‍
- കേരളത്തിന്റെ സമാധാനം തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഎം
- പഠിക്കാത്തതിൽ മാതാപിതാക്കൾ വഴക്ക് പറഞ്ഞു, 13 വയസ്സുകാരി ആറ്റിൽ ചാടി ജീവനൊടുക്കി
- തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തി
- ന്യൂയർ പാർട്ടിക്കായി ഹാഷിഷ് ഓയിലുമായി കൊച്ചിയിലെത്തിയ നിയമവിദ്യാർത്ഥി പിടിയിൽ
- പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്ന ബില്‍ നീട്ടിവയ്ക്കാന്‍ കേന്ദ്രത്തിന്റെ ആലോചന
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ടെലിഫോണ്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കി
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ഫോണ്‍ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങള്‍ അറിയാന്‍ സ്ഥാപനങ്ങളിലേക്ക് വിളിക്കാന്‍ പല ഓഫീസുകള്‍ക്കും ഫോണ്‍ നമ്പര്‍ ഇല്ല എന്ന പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയിരുന്നു.
പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ ഉണ്ടാകണം. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കാന്‍ നടപടി വേണം. അത് സാധ്യമല്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതിയോടെ പുതിയ കണക്ഷന് എടുക്കണം. ഓരോ ദിവസവും ഓഫീസിലേക്ക് വരുന്ന കാളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ഓഫീസ് മേധാവി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഓഫീസ് ജീവനക്കാര്‍ക്ക് ഉത്തരവ് വഴി ചുമതല നല്‍കണം.