1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thomas isaac on fuel tax

ഇന്ധനം ജിഎസ്ടിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ല, സര്‍ക്കാരിന് കേന്ദ്രം അഞ്ചുവര്‍ഷത്തെ നഷ്ടപരിഹാരം തരണം: ധനമന്ത്രി

Thomas Isaac
ഇന്ധനം ജിഎസ്ടിയില്‍ കൊണ്ടുവരുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാരിന് കേന്ദ്രം അഞ്ചുവര്‍ഷത്തെ നഷ്ടപരിഹാരം തരണമെന്നും കേരള ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തുണ്ടാകുന്ന ധനനഷ്ടത്തിന് അഞ്ചുവര്‍ഷത്തെ നഷ്ടപരിഹാരം നല്‍കണം. കേന്ദ്രത്തിന് വരുമാനത്തില്‍ ഇടിവുണ്ടായാല്‍ നികത്താന്‍ മറ്റുമാര്‍ഗങ്ങളുണ്ടെന്നും എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അതില്ലെന്നും ഐസക് പറഞ്ഞു.
 
അതേസമയം പെട്രോളിയം വിലകുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്രം ഇതുവരെ സംസ്ഥാനവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധനവില കുറയുമെന്ന് എസ്ബിഐ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പെട്രോളിന് 75ഉം ഡീസലിന് 68ഉം രൂപ നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഇത് നടപ്പാക്കിയാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ജിഡിപിയുടെ 0.4 ശതമാനം വരും.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 16,838 പേര്‍ക്ക്; മരണം 113