തിരുവനന്തപുരം ജില്ലയില്‍ 40 സര്‍ക്കാര്‍ കേന്ദ്രങ്ങളും 11 സ്വകാര്യ ആശുപത്രികളുമടക്കം 51 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍

ശ്രീനു എസ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (08:35 IST)
ജില്ലയില്‍ 40 സര്‍ക്കാര്‍ കേന്ദ്രങ്ങളും 11 സ്വകാര്യ ആശുപത്രികളുമടക്കം 51 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നല്‍കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ്പിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യകേന്ദ്രങ്ങളില്‍ 150ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100ഉം പേര്‍ക്ക് വാക്സിനേഷന്‍ നല്‍കുമെന്നും കളക്ടര്‍ അറിയിച്ചു.

60 വയസിനു മുകളിലുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആശങ്ക വേണ്ട. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം.
ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :