ജിഎസ്ടിയില്‍ പെട്രോളിന് 75ഉം ഡീസലിന് 68ഉം: എസ്ബിഐ സാമ്പത്തിക ഗവേഷണ വിഭാഗം

ശ്രീനു എസ്| Last Modified വെള്ളി, 5 മാര്‍ച്ച് 2021 (08:19 IST)
ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധനവില കുറയുമെന്ന് എസ്ബിഐ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പെട്രോളിന് 75ഉം ഡീസലിന് 68ഉം രൂപ നല്‍കിയാല്‍ മതിയാകും. എന്നാല്‍ ഇത് നടപ്പാക്കിയാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ജിഡിപിയുടെ 0.4 ശതമാനം വരും.

എക്‌സൈസ് തിരുവ, വാറ്റ് എന്നിവ നികുതി വരുമാനത്തിന്റെ വലിയ ശ്രോതസായതിനാല്‍ സര്‍ക്കാര്‍ ഇന്ധനത്തെ ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :