എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 26 നവംബര്‍ 2020 (13:54 IST)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ പരമാവധി നാലു വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വെഹിക്കിള്‍ പാസ് ആവശ്യമുള്ളവര്‍ അതത് വരണാധികാരിയെ സമീപിക്കണം.
മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്കു മാത്രമേ പാസ് അനുവദിക്കൂ. വെഹിക്കിള്‍ പാസ് കാണത്തക്കവിധം വാഹനത്തില്‍ പതിപ്പിക്കണം. മൈക്ക് അനുമതി ആവശ്യമുള്ളവര്‍ വെഹിക്കിള്‍ പാസ് സഹിതം അതത് എസ്.എച്ച്.ഒ മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
പോലീസ് അനുമതിയില്ലാതെ മൈക്ക് പ്രവര്‍ത്തിപ്പി ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. സ്വകാര്യ വാഹനങ്ങളില്‍ പ്രചാരണം നടത്താനും പാടില്ല. സ്ഥാനാര്‍ത്ഥിക്ക് സ്വന്തം വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിന് വെഹിക്കിള്‍ പാസ് ആവശ്യമില്ല. എന്നാല്‍ ഈ വാഹനം പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.