1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thiruvananthapuram Deepu Murder News

തിരുവനന്തപുരത്ത് കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Thiruvananthapuram
തിരുവനന്തപുരത്ത് കാറിനുള്ളില്‍ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പാപ്പനംകോട് കൈമനം സ്വദേശിയായ എസ് ദീപു ആണ് മരിച്ചത്. 44വയസായിരുന്നു. തമിഴ്‌നാട് അതിര്‍ത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് കാറിനുള്ളില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.
 
കാറിന്റെ മുന്നിലത്തെ സീറ്റിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയിട്ടില്ല. ഇയാള്‍ ബിസിനസ് ആവശ്യത്തിനായി കോയമ്പത്തൂരിലേക്ക് പോയതായിരുന്നെന്ന് വീട്ടുകാര്‍ പറയുന്നു. മോഷണ ശ്രമത്തിനിടെ കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പച്ചക്കറിക്ക് തീവില; കര്‍ഷകരില്‍ നിന്ന് പച്ചക്കറി നേരിട്ട് സംഭരിക്കാന്‍ ഹോര്‍ട്ടി കോര്‍പ്പ്