'ദൈവത്തിന്റെ കയ്യൊപ്പുള്ള സിനിമ,'റേച്ചല്‍' ഒരു ഭാഗ്യമായി കാണുന്നു'; പ്രതീക്ഷകള്‍ പങ്കുവെച്ച് ഹണി റോസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (11:16 IST)
'ഹണി റോസ് ഇന്‍ ആന്‍ഡ് അസ്' എന്ന് റേച്ചല്‍ ടീസറില്‍ എഴുതി കാണിച്ചപ്പോള്‍ ഹണി റോസിന്റെ മുഖത്ത് സന്തോഷം. വര്‍ഷങ്ങള്‍ നീണ്ട കരിയറിനിടയില്‍ ഇങ്ങനെ എഴുതി കാണുന്നത് ഇത് ആദ്യം.ഒരുപാട് പാഷനോടെ കാണുന്ന ഒരു ജോലിയാണ് സിനിമ അഭിനയം.ഇതുവരെ സ്ത്രീ പ്രാധാന്യമുള്ള ഒരു സിനിമ കിട്ടിയിട്ടില്ല. റേച്ചല്‍ ഒരു ഭാഗ്യമായി കാണുന്നു എന്നാണ് ആ സന്തോഷം പങ്കുവെച്ചുകൊണ്ട് ഹണി റോസ് പറഞ്ഞത്.

'ടീസര്‍ ഇറങ്ങിയപ്പോള്‍ 'ഹണി റോസ് ഇന്‍ ആന്‍ഡ് അസ്' എന്ന് എഴുതി കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഇത്രയും വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ അങ്ങനെ ഒരു കാര്യം ഉണ്ടായിട്ടില്ല. ഞാന്‍ ഒരുപാട് പാഷനോടെ കാണുന്ന ഒരു ജോലിയാണ് സിനിമ അഭിനയം. പക്ഷേ, ഇതുവരെ സ്ത്രീ പ്രാധാന്യമുള്ള ഒരു സിനിമ കിട്ടിയിട്ടില്ല.
റേച്ചല്‍ ഒരു ഭാഗ്യമായി കാണുന്നു. നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ നൂറു ശതമാനം ആത്മസമര്‍പ്പണം ഉണ്ടെങ്കില്‍ ഏറ്റവും മികച്ചത് നമ്മെ തേടിയെത്തും. ഈ സിനിമ അങ്ങനെയാണ്. ദൈവത്തിന്റെ കയ്യൊപ്പുള്ള സിനിമയാണ് ഇതെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ആനന്ദിനി ബാല ആണ് റേച്ചല്‍ സംവിധാനം ചെയ്യുന്നത്. ബാദുഷ ആണ് സിനിമ നിര്‍മിക്കുന്നത്. എബ്രിഡ് ഷൈന്‍ സര്‍ ആണ് സിനിമ പ്രസന്റ് ചെയ്യുന്നത്. സിനിമയുടെ നിര്‍മാണത്തില്‍ ഉടനീളം അദ്ദേഹം ഉണ്ടായിരുന്നു.',-ഹണി റോസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞു.
നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന സിനിമ 'റേച്ചല്‍' റിലീസിന് ഒരുങ്ങുന്നു.മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിലായി ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നു.ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ, എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ചന്ദ്രു ശെല്‍വരാജ് ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :