സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 25 ജൂണ്‍ 2024 (08:50 IST)
ഇത്രയധികം മഴ പെയ്തിട്ടും പാലക്കാട് കിണര്‍ ഒറ്റദിവസം കൊണ്ട് വറ്റിപ്പോയി. പെരുമണ്ണൂര്‍ പൊന്നത്ത് വളപ്പില്‍ കുഞ്ഞാന്റെ വീട്ടിലെ കിണറാണ് ഒറ്റദിവസം കൊണ്ട് വറ്റിയത്. കിണറില്‍ നിറയെ വെള്ളം ഉണ്ടായിരുന്നതാണ്. സംഭവസ്ഥലത്ത് ഭൂജല വകുപ്പിലെ വിദഗ്ധരെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഭൂചലനമാണ് വെള്ളം വറ്റിപ്പോകാന്‍ കാരണമെന്ന് കണ്ടെത്തി.
ഭൂചലന സമയത്ത് കിണറിനുള്ളിലെ പാറകള്‍ക്കിടയില്‍ വിള്ളലുകള്‍ രൂപപ്പെട്ടുവെന്നും ഈ വിള്ളലുകളിലൂടെ വെള്ളം പൂര്‍ണ്ണമായും ചോര്‍ന്ന് പോയി എന്നുമാണ് വിദഗ്ധരുടെ കണ്ടെത്തല്‍.