POL - APP, Kerala Police: അപകടകരമായ സാഹചര്യത്തില്‍ SOS ബട്ടണ്‍ ക്ലിക്ക് ചെയ്യുക; നിര്‍ദേശവുമായി കേരള പൊലീസ്

വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് (Pol-App) ആപ്പ് തയ്യാറാക്കിയിരിക്കുന്നത്

POL - APP, Kerala Police
രേണുക വേണു| Last Modified ചൊവ്വ, 25 ജൂണ്‍ 2024 (11:48 IST)
POL - APP, Kerala Police

POL - APP, Kerala Police: എന്തെങ്കിലും അപകടകരമായ സാഹചര്യത്തില്‍ അകപ്പെട്ടാല്‍ ഉടനടി പൊലീസ് സഹായം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന നിര്‍ദേശവുമായി കേരള പൊലീസ്. പോല്‍ ആപ്പിലെ (POL - APP) എസ്.ഓ.എസ് (SOS) ബട്ടണ്‍ ക്ലിക്ക് ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. കേരള പൊലീസ് പുറത്തിറക്കിയ ആപ്പാണ് POL-APP. പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

പൊലീസിന്റെ നിര്‍ദേശം

നിങ്ങള്‍ എന്തെങ്കിലും അപകടകരമായ സാഹചര്യത്തില്‍ പോല്‍ ആപ്പിലെ എസ്.ഓ.എസ്. ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയും നിങ്ങള്‍ക്ക് ഉടന്‍ പോലീസ് സഹായം ലഭിക്കുകയും ചെയ്യുന്നു. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്.ഓ.എസ്. ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തുന്നു.

വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് (Pol-App) ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന്‍ സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും ആപ്പില്‍ ലഭ്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :