1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Theft, Pandikkadu, Jayaprakash

പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് 20 പവൻ കവർന്നയാൾ പിടിയിൽ

Theft
മലപ്പുറം: പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് 20 പവന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് ടൗണിലാണ് സമീപത്തു പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്നാണ് പോരൂർ വേതനശേരി പടിഞ്ഞാറയിൽ ജയപ്രകാശ് എന്ന 43 കാരൻ ആഭരണം മോഷ്ടിച്ച് പിടിയിലായത്.

കഴിഞ്ഞ മാസം പതിനഞ്ചിനാണ്‌ സംഭവം. പാണ്ടിക്കാട്ടെ ആഭരണ ശുദ്ധീകരണ ശാലയിലെ തൊഴിലാളിയായ കിഷോർ രാത്രി ഒറവംപുറത്തെ താമസ സ്ഥലത്തേക്ക് പോകുന്ന വഴി കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സമയത്തായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ജയപ്രകാശിന്റെ പിടിയിലാക്കിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പാണ്ടിക്കാട് പോലീസ് എസ്.എച്.ഒ പി.റഫീസ്, എസ്.ഐ അരവിന്ദൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
21 വയസുവരെ സ്ത്രീയും പുരുഷനും ചൈൽഡ്: ഏഴ് വിവാഹനിയമങ്ങൾ മാറും, പുതിയ ബില്ലിലെ നിർദേശങ്ങൾ ഇങ്ങനെ