അനുബന്ധ വാര്‍ത്തകള്‍
- കള്ള് ഷാപ്പില് മോഷണം; 38 കുപ്പി കള്ള്, 15 പ്ലേറ്റ് ഇറച്ചി, രണ്ട് കുപ്പി അച്ചാര്‍ തുടങ്ങി നിരവധി സാധനങ്ങള്‍ കാണാനില്ല, മോഷണം പോയ കള്ള് കുടിച്ചാല്‍ വന്‍ അപകടം
- ഉപ്പ് നക്കുന്ന ആടിനെ നൈസായി കാറില്‍ കയറ്റും ! അതിവിദഗ്ധമായി ആടുകളെ മോഷ്ടിച്ചിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍
- ഉണക്കാനിട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച 56 കാരന് അറസ്റ്റില്‍; കണ്ടെത്തിയത് 700 ല്‍ അധികം അടിവസ്ത്രങ്ങള്‍
- മോഷണം പോയ നായക്കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍; പ്രതികളെ പൊലീസ് അറസ്റ്റുചെയ്തു
- 30 പവനും പണവും മോഷ്ടിച്ചത് അടുത്ത ബന്ധു; മോഷണ വിവരം വീട്ടുകാരെ അറിയിച്ചതും പൊലീസിനെ വിളിച്ചുപറഞ്ഞതും ഇയാള്‍ തന്നെ, ഒടുവില്‍ പിടിവീണു
മോഷ്ടിച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്നു പറഞ്ഞു വിറ്റ 2 വിരുതന്മാർ പിടിയിൽ
നെടുങ്കണ്ടം : മോഷ്ടിച്ച വാഴക്കുല മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്നു പറഞ്ഞു വിറ്റ 2 വിരുതന്മാരെ പോലീസ് പിടികൂടി. നെടുങ്കണ്ടം കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ എബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരാണ് കമ്പംമെട്ട് പോലീസിന്റെ വലയിലായത്.
കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ ഇവർ 200 വാഴക്കുലകളാണ് മോഷ്ടിച്ച് ഇത്തരത്തിൽ പെയിന്റടിച്ച പഴുത്തതെന്നു വിശ്വസിപ്പിച്ചു വിറ്റഴിച്ചത്. ഇവയ്ക്ക് വിപണിയിൽ ഒരു ലക്ഷം രൂപയോളം വിലവരും. കന്യാകുമാരി സ്വദേശി പോൾസൺ സോളമൻ എന്നയാൾ ഇവിടെ ഏഴേക്കർ ഏലത്തോട്ടം പാട്ടത്തിനൊത്ത് ഇടവിളയായി വാഴകൃഷി ചെയ്തിട്ടുണ്ട്. തുടക്കത്തിൽ ഒന്നോ രണ്ടോ എണ്ണം മാത്രമായിരുന്നു മോഷണം പോയത്. തുടർന്ന് സൂപ്പർവൈസർ നിയമിച്ചിട്ടും മോഷണം കൂടി.
സഹികെട്ട പോൾസൺ കമ്പംമെട്ട് പോലീസിൽ പരാതി നൽകി. കമ്പംമെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനിടെ പെയിന്റടിച്ച കുല വാങ്ങി തട്ടിപ്പിനിരയായ കൊച്ചറയിലെ വ്യാപാരി എബ്രഹാം വർഗീസ് കുല വിൽപ്പന നടത്തിയതായി പോലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്. നെടുങ്കണ്ടം ഫസ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.