ആരാണ് രാഹുൽ ഗാന്ധിയ്ക്ക് ഇഷ്ടമുള്ള ബിജെപി നേതാവ്?, ജെൻ സിയ്ക്ക് മറുപടി നൽകി പ്രതിപക്ഷനേതാവ്
ഇന്‍സ്റ്റഗ്രാമിലൂടെ യുവജനങ്ങളുമായി കൂടുതല്‍ നേരിട്ട് സംവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി AMA സെഷന്‍ ആരംഭിച്ചത്.
ജെന്‍ സി തലമുറയുമായി ഇന്‍സ്റ്റഗ്രാമില്‍ സംഘടിപ്പിച്ച ആസ്‌ക് മി എനിത്തിങ് സംവാദത്തിനിടെ ബിജെപിയില്‍ തനിക്ക് ഇഷ്ടപ്പെട്ട നേതാവ് ആരെന്ന് വെളിപ്പെടുത്തി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. യുവാക്കളോട് എന്ത് ചോദ്യം വേണമെങ്കിലും ചോദിക്കാം എന്ന ഓപ്ഷനാണ് രാഹുല്‍ ഗാന്ധി നല്‍കിയത്. ഇതിനിടെയാണ് ഒരാള്‍ രാഹുല്‍ ഗാന്ധിക്ക് ഇഷ്ടമുള്ള ബിജെപി നേതാവ് ആരാണെന്ന ചോദ്യം ഉയര്‍ത്തിയത്.
മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും നിലവിലെ ബിജെപി നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പേരാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അദ്ദേഹവുമായി എനിക്ക് നല്ല ബന്ധമുണ്ട്. അദ്ദേഹം വളരെ 'കൂള്‍' ആണ്. സൈന്യത്തില്‍ ദീര്‍ഘകാലമായുള്ള പരിചയവും ആഴത്തിലുള്ള അറിവും അമരീന്ദറിനുണ്ട്. അതുകൊണ്ടാണ് എനിക്ക് അദ്ദേഹത്തെ ഇഷ്ടം.ഹലോ, അങ്കിള്‍ അമരീന്ദര്‍. രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
"Hello, Uncle Amarinder!"
— Congress (@INCIndia) August 6, 2026
LoP Shri @RahulGandhi gives a warm shoutout to his favourite politician from the BJP. pic.twitter.com/kwgQPDZ5SV
ഇന്‍സ്റ്റഗ്രാമിലൂടെ യുവജനങ്ങളുമായി കൂടുതല്‍ നേരിട്ട് സംവദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി AMA സെഷന്‍ ആരംഭിച്ചത്. വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍, വിദ്യാഭ്യാസ വ്യവസ്ഥ, രാഷ്ട്രീയം, വ്യക്തിപരമായ ചോദ്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം മറുപടി നല്‍കി. കൂട്ടത്തില്‍ നിങ്ങള്‍ ബാറ്റ്മാനാണോ എന്ന ചോദ്യത്തിനും രാഹുല്‍ മറുപടി നല്‍കി. ബാറ്റ്മാനെയും എന്നെയും ഒരേ മുറിയില്‍ ആരും കണ്ടിട്ടില്ല എന്ന മറുപടിയാണ് തമാശരൂപേണ രാഹുല്‍ നല്‍കിയത്.
ആരാണ് അമരീന്ദര്‍ സിങ്ങ്?
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് വര്‍ഷങ്ങളോളം കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്നു. 2021-ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് വിട്ടു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷം അത് ബിജെപിയുമായി ലയിപ്പിക്കുകയും 2022-ല്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് അപമാനം നേരിട്ടുവെന്നാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നത്. ALSO READ: ജെൻ സിയെ തല്ലിയും തലോടിയും സംഘ് പരിവാർ, പ്രതിഷേധിച്ചെന്ന് കരുതി വിദ്യാർഥികൾ രാജ്യദ്രോഹികൾ അല്ലെന്ന് ആർഎസ്എസ്
