അനുബന്ധ വാര്‍ത്തകള്‍
- ബാസ്കറ്റ് കില്ലിങ് എന്താണ്? സേതുരാമയ്യര്‍ അന്വേഷിക്കാന്‍ പോകുന്ന കേസ് പ്രേക്ഷകരെ ഞെട്ടിക്കും !
- പോലീസിന്റേത് കെട്ടിച്ചമച്ച കഥകൾ, സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നു: നിയമനടപടിക്കൊരുങ്ങി രേഷ്മ
- വധഗൂഢാലോചന കേസ്: ക്രൈം ബ്രാഞ്ച് സംഘം മഞ്ജു വാര്യരുടെ മൊഴിയെടുത്തു
- ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
- ഇത് സാധാരണ മിസ്സിംഗ് കേസ് അല്ല, ഒളിഞ്ഞിരിക്കുന്ന പ്രതിയെ തേടി ജയസൂര്യയുടെ പോലീസ് സംഘം, ജോണ്‍ ലൂഥര്‍ ട്രെയിലര്‍
അമൃത വിദ്യാലയത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു, രാജി നൽകി രേഷ്മ
പുന്നോൽ കെ ഹരിദാസൻ വധക്കേസിലെ പ്രതിക്ക് വീട് വാടകയ്ക്ക് നൽകിയതിൽ അറസ്റ്റിലായ രേഷ്മയെ, ജോലി ചെയ്തിരുന്ന അമൃതവിദ്യാലയത്തിൽനിന്നു സസ്പെൻഡ് ചെയ്തു. ഇവിടെ ഇംഗ്ലീഷ് ഇൻസ്ട്രക്‌ടറായാണ് രേഷ്‌മ ജോലി ചെയ്‌തിരുന്നത്. എന്നാൽ സ്ഥാപനത്തിൽ രേഷ്മ രാജി സമർപ്പിച്ചിരുന്നു.
കേസിൽ രേഷ്‌മയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ സിപിഎം നേതാക്കളിൽ നിന്നും സൈബർ പോരാളികളിൽ നിന്നും സദാചാര അക്രമണം നേരിടേണ്ടിവന്നിരുന്നു. ഇക്കാര്യം കാണിച്ച് രേഷ്‌മ മുഖ്യമന്ത്രിക്ക് പരാതി നൽകി.വെള്ളിയാഴ്ച പുലർച്ചെയാണു പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെയും വീട്ടുടമസ്ഥനായ പ്രശാന്തിന്റെ ഭാര്യയായ രേഷ്മയേയും പോലീസ് അറസ്റ്റ് ചെയ്‌തത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നും ഏതാനും മീറ്ററുകൾ മാത്രമുള്ള വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്.