പോലീസിന്റേത് കെട്ടിച്ചമച്ച കഥകൾ, സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നു: നിയമനടപടിക്കൊരുങ്ങി രേഷ്‌മ

അഭിറാം മനോഹർ| Last Modified ഞായര്‍, 24 ഏപ്രില്‍ 2022 (12:16 IST)
പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയും ആർഎസ്എസ് നേതാവുമായ നിജിൽ ദാസിന് വാടകവീട് നൽകിയതിൽ അറസ്റ്റിലായ രേഷ്‌മ നിയമനടപടിക്ക്. പോലീസ് പറയുന്നത് കെട്ടിച്ചമച്ച കഥകളാണെന്നാണ് രേഷ്‌മയുടെ ആരോപണം. സമൂഹമാധ്യമങ്ങൾ അപവാദം പ്രചരിപ്പിക്കുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും രേഷ്‌മയുടെ അഭി‌‌ഭാഷകൻ വ്യക്തമാക്കി.

അതേസമയം നിജിൽ ദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയ രേഷ്‌മയെ സം‌രക്ഷിക്കുന്നത് ബിജെപിയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു. കൊലക്കേസ് പ്രതിയാണ് നിജിൽദാസ് എന്നറിഞ്ഞുകൊണ്ടാണ് ഒളിവിൽ താമസിക്കാൻ അധ്യാപികയായ അണ്ടലൂർ നന്ദനത്തിൽ പി രേഷ്‌മ സൗകര്യം ചെയ്‌തുകൊടുത്തതായാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ രേഷ്‌മയുടെ സുഹൃത്തിന്റെ ഭർത്താവെന്ന നിലയിലാണ് വീട് നൽകിയതെന്നാണ് രേഷ്‌മയുടെ പിതാവ് രാജൻ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും രാജന്റെ മൊഴിയിൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :