അഭിറാം മനോഹർ|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (19:52 IST)
വധഗൂഢാലോചന കേസില്‍ നടി മഞ്ജു വാര്യരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് മൊഴിയെടുത്തത്. മൂന്നരമണിക്കൂറുകളോളം മൊഴിയെടുക്കൽ നീണ്ടുനിന്നുവെന്നാണ് സൂചനകൾ.
കഴിഞ്ഞ ദിവസം നടന്ന അന്വേഷണോദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് മഞ്ജുവിന്റെ മൊഴി വീണ്ടും എടുക്കാൻ തീരുമാനിച്ചത്.നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെയും മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
വധഗൂഢാലോചന കേസില്‍ തുടരന്വേഷണത്തിനായി കോടതി 40 ദിവസം കൂടി അധികം നൽകിയിരുന്നു. കേസിൽ കാവ്യാ മാധവൻ, നടന്‍ ദിലീപിന്റെ അഭിഭാഷകര്‍, ദിലീപിന്റെ ബന്ധുക്കള്‍ എന്നിവരെയെല്ലാം ഇനി ചോദ്യംചെയ്യേണ്ടതുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.