അനുബന്ധ വാര്‍ത്തകള്‍
- ഡി.കെ.ശിവകുമാർ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
- കാലവർഷം നാളെ; ഇന്ന് രാത്രി ഈ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത
- മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മന്ത്രിക്കൊപ്പം; പ്രതിഷേധത്തെ തുടർന്ന് ഇറങ്ങിപ്പോയി
- ‘ഓപ്പറേഷന് തൂഫാന്: ദി നാര്‍കോ ഹണ്ട്’ കേരളം ഒറ്റക്കെട്ടായി ഏറ്റെടുക്കേണ്ട ദൗത്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്
- ഇനി സഖാവ് ജലീൽ; പാർട്ടി അംഗത്വമെടുത്തു
അളിയനെ തിരുകികയറ്റിയ ബന്ധുനിയമനം; സഭയിൽ മിണ്ടാട്ടം മുട്ടി സണ്ണി ജോസഫ്
ഒരു മന്ത്രി തന്റെ ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയെന്ന് പ്രതിപക്ഷ എംഎൽഎ വി ജോയ് സഭയിൽ പറഞ്ഞു
വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ജീവനക്കാരെ വൈരാഗ്യബുദ്ധിയിൽ സ്ഥലംമാറ്റുന്ന സർക്കാർ സ്വന്തം ഓഫീസുകളിൽ സ്വന്തക്കാരെ തിരുകികയറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഒരു മന്ത്രി തന്റെ ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയെന്ന് പ്രതിപക്ഷ എംഎൽഎ വി ജോയ് സഭയിൽ പറഞ്ഞു. മറുപടി പറയാൻ എഴുന്നേറ്റു നിന്ന സണ്ണി ജോസഫ് സർക്കാർ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തിൽ മറുപടി പറഞ്ഞെങ്കിലും ബന്ധുനിയമന വിവാദത്തിൽ മിണ്ടിയില്ല.
സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറൽ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്.