1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Sreevaraham Manacaud

യുവാവിന്റെ മൃതദേഹം ശ്രീവരാഹം കുളത്തിൽ

Suicide
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രസിദ്ധവും വിശാലവുമായ ശ്രീവരാഹം കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണക്കാട് സ്വദേശി ശിവ സുബ്രഹ്മണ്യത്തിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പത്തേമുക്കാലോടെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരം അറിയിച്ചതോടെ ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇയാളെ രണ്ട് ദിവസം മുമ്പ് കാണാതായതിനെ തുടർന്ന് പോലീസും ബന്ധുക്കളും അന്വേഷണം ആരംഭിച്ചിരുന്നു. ഫോർട്ട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.  
അടുത്ത ലേഖനം
സഹോദരിയുടെ വീട്ടിലെത്തിയ യുവാവ് മാവിൽ നിന്ന് വീണു മരിച്ചു