1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death Eroor Ummannur

സഹോദരിയുടെ വീട്ടിലെത്തിയ യുവാവ് മാവിൽ നിന്ന് വീണു മരിച്ചു

Death Eroor Ummannur മരണം
അഞ്ചൽ: സഹോദരിയുടെ വീട്ടിലെത്തിയ യുവാവ് മാവിൽ നിന്ന് വീണു മരിച്ചു. അഞ്ചൽ ഏരൂർ നെട്ടയം ഗോപ വിലാസത്തിൽ ഗോപകുമാർ (37) ആണ് മരിച്ചത്.

ഉമ്മന്നൂർ മത്തായിമുക്കിലുള്ള സഹോദരിയുടെ വീട്ടിലെത്തിയ ഗോപകുമാർ കഴിഞ്ഞ ദിവസം വൈകിട്ട് പറമ്പിലെ മാവിൽ കയറുമ്പോൾ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗോപകുമാറിന് ഗുരുതരമായ പരിക്കേറ്റിരുന്നു.

ഉടൻ തന്നെ ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സ്മിത, മക്കൾ, ഗൗരിപാർവതി, ഗൗരിലക്ഷ്മി, ദേവയാനി.  
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
യുവാവിന്റെ മൃതദേഹം ശ്രീവരാഹം കുളത്തിൽ