കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചനിലയിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഫെബ്രുവരി 2022 (17:11 IST)
കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ആഷിഫ്(41) ഭാര്യ അബീറ, മക്കളായ അസ്‌റ(14) അനൈനുനിസ്സ(7) എന്നിവരെയാണ് വീട്ടിലെ മുകൾനിലയിലെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

രാവിലെ ഒമ്പത് മണിയായിട്ടും ഇവര്‍ മുറിയില്‍നിന്നും പുറത്തേക്ക് വരാതിരുന്നതോടെ സഹോദരി മുകൾനിലയിലെത്തി പരിശോധിക്കുകയായിരുന്നു. ഈ സമയം ആഷിഫിന്റെ മുറിയുടെ വാതില്‍ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളിൽ മരിച്ച നിലയിലെ കണ്ടെത്തിയത്. ഒരു പാത്രത്തിൽ എന്തോ വാതകം പുകച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് കരുതുന്നത്.വിഷവാതകം മുറിയില്‍നിന്ന് പുറത്തേക്ക് പോകാതിരിക്കാന്‍ ജനലുകളെല്ലാം അടച്ചനിലയിലായിരുന്നു. മുറിയിലെ വെന്റിലേറ്ററടക്കം ടാപ്പ് കൊണ്ട് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഷിഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.കൊടുങ്ങല്ലൂര്‍ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :