കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 19 ഫെബ്രുവരി 2022 (16:46 IST)
കോഴിക്കോട് വിവാഹം കഴിഞ്ഞ് പത്താം നാള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി തൂങ്ങിമരിച്ചു. കൊടുവള്ളി സ്വദേശി തേജയാണ് ചെയ്തത്. ഇയ്യാട് സ്വദേശി ജിനു കൃഷ്ണനുമായി ഈമാസം ഒന്‍പതിനാണ് തേജയുടെ വിവാഹം നടന്നത്. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :