സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (12:24 IST)
പത്തനംതിട്ടയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി അലോന്‍സോ ജോജി ആണ് മരിച്ചത്. 18 വയസായിരുന്നു. രണ്ടുമാസമായി
പത്തനംതിട്ട നഗരത്തിലെ ഹോട്ടലിലായിരുന്നു വിദ്യാര്‍ത്ഥി താമസിച്ചുവന്നിരുന്നത്.
ഹോട്ടല്‍ ജീവനക്കാരായിരുന്നു വിവരം പൊലീസില്‍ അറിയിച്ചത്. കുടുംബ പ്രശ്‌നങ്ങള്‍ മൂലമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.