അനുബന്ധ വാര്‍ത്തകള്‍
- വയനാട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത നിലയില്‍
- പ്ലസ് വൺ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ
- ഭർതൃ ഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃമാതാവ് അറസ്റ്റിൽ
- യുവതിയെ കൊലചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ച നിലയിൽ
- മകനുമായി വാക്കേറ്റം: വീടുവിട്ടിറങ്ങിയ അച്ഛൻ തൂങ്ങി മരിച്ചു, പിന്നാലെ ജീവനൊടുക്കി മകനും
ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചുകയറി അച്ഛനും മകനും മരിച്ചു
ആറ്റിങ്ങൽ: ദേശീയപാതയിൽ കാർ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് ഇടിച്ചു കയറി കാറിലുണ്ടായിരുന്ന അച്ഛനും മകനും മരിച്ചു. നെടുമങ്ങാട് മുഖവൂർ ദേവി നിവാസിൽ പ്രകാശ് ദേവരാജൻ (50), മകൻ ശിവദേവ് (12) എന്നിവരാണ് മരിച്ചത്. കാർ ടാങ്കർ ലോറിയിലേക്ക് ഇടിപ്പിച്ചു കയറ്റി ജീവൻ ഒടുക്കിയെന്നാണ് നിലവിൽ നിഗമനം.
ആറ്റിങ്ങൽ മാമം പാലത്തിനടുത്തതാണ് കഴിഞ്ഞ രാത്രി പതിനൊന്നരയോടെ സംഭവം നടന്നത്. കാറിൽ നിന്ന് സംഭവം ആത്മഹത്യ ആണെന്ന് സൂചന നൽകുന്ന രണ്ടു കത്തുകൾ കണ്ടെടുത്തിട്ടുണ്ട്. മരിക്കുന്നതിന് മുമ്പ് മരണത്തിനു ഉത്തരവാദി ഭാര്യ ഉൾപ്പെടെയുള്ള വിദേശത്തുള്ള അഞ്ചു പേരുടെ ചിത്രം സഹിതമുള്ള കുറിപ്പും ദേവരാജൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
എറണാകുളത്തു നിന്ന് തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കറിലാണ് കാർ ഇടിച്ചുകയറിയത്. കുറച്ചു നാളായി പ്രകാശ് പേരൂർക്കടയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. പ്രകാശിന്റെ ഭാര്യ ശിവകല കഴിഞ്ഞ ആറുമാസമായി ബഹ്റൈനിലാണുള്ളത്. മുമ്പ് പ്രകാശ് നടത്തിയിരുന്ന സ്‌കൂളിലെ ഡാൻസ് അധ്യാപികയായിരുന്നു ശിവകല.
ഇരുവരും തമ്മിൽ അടുക്കുകയും തുടർന്ന് ശിവകല ആദ്യ ഭർത്താവുമായി ഉള്ള ബന്ധം വേർപെടുത്തി പ്രകാശിനെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ ഏകമകനായ ശിവദേവ് കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്‌ളാസ് വിദ്യാർത്ഥിയാണ്. ഇവർക്കൊപ്പമായിരുന്നു ശിവകലയുടെ ആദ്യ വിവാഹത്തിലുള്ള മകളും ശിവകലയുടെ മാതാവും താമസിച്ചിരുന്നത്.