എ കെ ജെ അയ്യർ|
Last Modified ചൊവ്വ, 21 ജൂണ്‍ 2022 (19:11 IST)
മാവേലിക്കര യുവതി ഭർതൃ ഗൃഹത്തിൽ മരിച്ച സംഭവത്തോട് അനുബന്ധിച്ചു ഭർതൃമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര
കണ്ടിയൂർ കടവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ പനങ്ങാട് സ്വദേശിനി ബിൻസി എന്ന 30 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജിജോയുടെ മാതാവ് ശാന്തമ്മയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ ഇരുപത്താറിനായിരുന്നു ബിൻസി ആത്മഹത്യ ചെയ്തത്.
ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. മരിച്ച ബിന്സിയുടെ പിതാവ് മകളുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്നു കാട്ടി പരാതി നൽകിയിരുന്നു. മകളെ ഭർത്താവും ഭർതൃമാതാവായും മർദ്ദിച്ചിരുന്നു എന്നും അതിന്റെ ദൃശ്യങ്ങൾ അടക്കം നൽകിയിട്ടും പോലീസ് തെളിവില്ല എന്ന നിലപാടാണ് സ്വീകരിച്ചത് എന്നും ആരോപിച്ചിരുന്നു.
കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഉപദ്രവിച്ചിരുന്നത്. തിരുവല്ല വാട്ടർ അതോറിറ്റിയിൽ ജോലി ചെയ്തു നാല് മാസം കഴിഞ്ഞാണ് ബിൻസി ജീവനൊടുക്കിയത്. ഇവർക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുമുണ്ട്.