അനുബന്ധ വാര്‍ത്തകള്‍
- റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ വനിതാ കോണ്‍സ്റ്റബില്‍ തൂങ്ങിമരിച്ച നിലയില്‍
- ഭാര്യ തീപ്പൊള്ളലേറ്റു മരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ
- സൊമാലിയന്‍ തലസ്ഥാനത്ത് ചാവേറാക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു
- ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
- ഭാര്യക്കൊപ്പം ഫേസ്ബുക്കില്‍ ലൈവിലെത്തി വിഷം കുടിച്ച് വ്യാപരിയുടെ ആത്മഹത്യാ ശ്രമം; ഭാര്യ മരിച്ചു
യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം: സ്ത്രീധന പീഡനമെന്ന് പരാതി
മലപ്പുറം: മലപ്പുറത്തെ വള്ളിക്കുന്നിൽ ട്രെയിനിന് മുന്നിൽ ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ത്രീധന പീഡനമെന്ന് പരാതി. ചൊവ്വാഴ്ച ചാലിയം സ്വദേശി ലിജിനെ ട്രെയിനിന് മുന്നിൽ ചാടി മരിച്ചിരുന്നു. സഹോദരിയുടെ മരണം കൊടിയ പീഡനത്തെ തുടർന്നാണെന്ന് സഹോദരി ബിജിന പറയുന്നു.
ഭർത്താവും വീട്ടുകാരും സ്ത്രീധനത്തെ ചൊല്ലി കൊടിയ പീഡനമായിരുന്നു സഹോദരിക്ക് നൽകിയത് എന്നാണു ബിജിന പറയുന്നത്. ഇത് സംബന്ധിച്ച് ഇവർ ലിജിനയെ നിരന്തരം മർദ്ദിക്കുകയും ചെയ്തിരുന്നു.
വിവാഹം കഴിച്ച സമയത്ത് ഭർത്താവ് ഷാലു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. പിന്നീട് കരിങ്കൽ ബിസിനസിലേക്ക് മാറുകയും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തു. പിന്നീടാണ് കൂടുതൽ പണം, സ്വർണ്ണാഭരണം എന്നിവ വേണമെന്ന് പീഡിപ്പിക്കാൻ തുടങ്ങിയത് എന്നാണു മരിച്ച ലിജിനായുടെ സഹോദരി ബിജിന പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് എസ്.പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.