1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Madhya Pradesh Women Constable suicide

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിതാ കോണ്‍സ്റ്റബില്‍ തൂങ്ങിമരിച്ച നിലയില്‍

Madhya Pradesh
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ വനിതാ കോണ്‍സ്റ്റബില്‍ തൂങ്ങിമരിച്ച നിലയില്‍. മധ്യപ്രദേശിലെ ജബാല്‍പൂരിലാണ് സംഭവം. ഗുഡിയ യാദവ് എന്ന 24കാരിയാണ് ആത്മഹത്യ ചെയ്തത്. റൂമിലെ സീലിങ് ഫാനിലായിരുന്നു ഇവരെ ബുധനാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഡയറി സംഭവസ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. അമ്മൂമ്മയുടെ മരണത്തെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ഇവര്‍ വിഷാദ രോഗത്തിലായിരുന്നതായി പൊലീസ് അറിയിച്ചു. 
 
ഗുഡിയയുടെ അടുത്തമുറിയില്‍ താമസിച്ചിരുന്ന ഒരു വനിത കോണ്‍സ്റ്റബിളിന് ഒരു കോള്‍ വരുകയും ഗുഡിയയെ ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറയുകയും കാരണം അന്വേഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെ ഇവര്‍ ഗുഡിയയുടെ റൂമിന്റെ വാതില്‍ നിരവധി തവണ തട്ടിയിട്ടും വാതില്‍ തുറക്കപ്പെടാതിരിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒടുവില്‍ പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് ഗുഡിയയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അടുത്ത ലേഖനം
ഹിജാബ് വിഷയം ദേശീയ‌തലത്തിലേക്ക് വ്യാപിപിക്കരുതെന്ന് സുപ്രീം കോടതി: ഹർജി പരിഗണിച്ചില്ല