1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Balusery Thuruthyad

വയോധികരായ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

Suicide
കോഴിക്കോട്: കോഴിക്കോട്ടെ ബാലുശേരിയിൽ വയോധികരായ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുരുത്യാട് പുത്തൂർവട്ടം പുതുക്കുടി ക്ഷേത്രത്തിനടുത്ത് തെക്കേച്ചാലിൽ ആണ്ടിക്കുട്ടി (73), ഭാര്യ നാരായണി (65) എന്നിവരാണ് തൂങ്ങിമരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി പത്തര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഈ സമയം മകന്റെ ഭാര്യയ്, ഇവരുടെ രണ്ട് മക്കളെ എന്നിവർ വീട്ടിലുണ്ടായിരുന്നു. സംഭവം ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വീടിനു പുറകിലെ ഷെഡിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.    
അടുത്ത ലേഖനം
പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പീഡനക്കേസിൽ പിടിയിലായി