അഭിറാം മനോഹർ|
Last Modified വെള്ളി, 1 ഒക്‌ടോബര്‍ 2021 (20:43 IST)
സംസ്ഥാനത്ത് കഴിഞ്ഞ 4 വർഷത്തിനിടെ പ്രണയബന്ധങ്ങളുടെ പേരിൽ കൊല്ലപ്പെട്ടത് 12 വനിതകളെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്ക്. ജൂലൈ 30ന് ഹൗസ് സർജൻ ഡോ. പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തി തലശേരി സ്വദേശി രഖിൽ ജീവനൊടുക്കിയതാണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ സംഭവം.
2017ൽ 3 പേരും 2019ൽ 5 പേരും 2020ൽ 2 പേരും 2021ൽ 2 പേരുമാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്. പോലീസ് കണക്കിൽ പെടുന്ന കൊലപാതകങ്ങൾ മാത്രമാണിത്.അതേസമയം പ്രണയബന്ധങ്ങളുടെ പേരിൽ
ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവ് ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2017ൽ– 80, 2018– 76, 2019– 88, 2020– 96 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്തവരുടെ എണ്ണം.
വ്യക്തിത്വ വൈകല്യവും സംശയവും മറ്റു മാനസിക പ്രശ്നങ്ങളും ജനിതക കാരണങ്ങളും പ്രതികാര കൊലപാതകങ്ങൾക്കു പിന്നിലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.