കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (14:18 IST)
കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഫോണ്‍ വിളിച്ച് എടുക്കാതെ ആയപ്പോള്‍ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു. ബംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് നടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയാണ് നടി. സിനിമകളിലും സീരിയലുകളിലും സൗജന്യ അഭിനയിച്ചിട്ടുണ്ട്.
സൗജന്യ ആത്മഹത്യ കുറിപ്പ് മുറിയില്‍ നിന്നും ലഭിച്ചു. തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് കുറുപ്പില്‍ എഴുതിയിട്ടുണ്ട്.കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റിലാണ് നടി തൂങ്ങി മരിച്ചത്.