പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ വീണ്ടും പീഡനക്കേസിൽ പിടിയിലായി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ ജയിലിലായ ശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയ ആൾ വീണ്ടും അടുത്ത പീഡന കേസിൽ പിടിയിലായി. കരാട്ടെ യോഗ പരിശീലകനായ മലപ്പുറം പൊന്നാനി സ്വദേശി രഞ്ജിത്ത് എന്ന 39 കാരനാണ് വീണ്ടും പിടിയിലായത്.
കൊച്ചി മരട് നിരവത്ത് റോഡിൽ ബോധി ധർമ്മ സ്‌കൂൾ ഓഫ് ആർട്സ് എന്ന സ്ഥാപനം നടത്തി വരവെയാണ് ഇയാൾ കരാട്ടെ പഠനത്തിനായി എത്തിയ തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ വീണ്ടും അറസ്റ്റിലായത്. കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ മരടിൽ വാടക കെട്ടിടത്തിൽ സ്ഥാപനം നടത്തി വരികയാണ്. പുരുഷന്മാരും സ്ത്രീകളുമായി നിരവധി പേർ വരുന്ന ഈ സ്ഥാപനത്തിൽ ഒറ്റയ്ക്ക് വരുന്ന സ്ത്രീകളെയാണ് ഇയാൾ ചൂഷണം ചെയ്യുക. ഇവർക്ക് അതി രാവിലെയോ വൈകിട്ടോ ആൺ സമയം ക്രമീകരിച്ചിരുന്നത്. ഈ സമയം മറ്റാരും കാണുകയുമില്ല.
ഒന്നര കൊല്ലം മുമ്പ് തമിഴ്‌നാട് സ്വദേശിനിയെ സമാനമായ രീതിയിൽ ചൂഷണം ചെയ്യവേ പോലീസ് കേസെടുത്തു റിമാൻഡ് ചെയ്തിരുന്നു. ഈ കേസിന്റെ വിചാരണ നടക്കവേ ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് വീണ്ടും തുടർ പരാതി ഉണ്ടായത്. ഒളിവിലായിരുന്ന പ്രതിയെ പൊന്നാനിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.