കന്നഡ നടി സൗജന്യ ആത്മഹത്യ ചെയ്ത നിലയില്‍; വിഷാദരോഗമാണെന്ന് ആത്മഹത്യാ കുറിപ്പ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (14:58 IST)
കന്നഡ നടി ചെയ്ത നിലയില്‍. ബംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയയിലായിരുന്നു. ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വിഷാദരോഗമാണെന്നും അമ്മയും അച്ഛനും തന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്ത് ഫ്‌ലാറ്റില്‍ വന്നുനോക്കിയപ്പോഴാണ് ആത്മഹത്യ വിവരം അറിയുന്നത്. നടി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :