1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Stray dog attack driver hospitalised

തെരുവ് നായ കുറുകെ ചാടി: ഓട്ടോ റിക്ഷ മറിഞ്ഞു ഡ്രൈവർ ആശുപത്രിയിൽ

Dog
കൊല്ലം : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ പിക്കപ്പ് വാനിൽ ഇടിച്ചു തല കീഴായി മറിയുകയും ഡ്രൈവർ ആശുപത്രിയിലാവുകയും ചെയ്തു. മൈനാഗപ്പള്ളി പള്ളിമുക്ക് സ്വദേശി നജുമുദ്ദീനാണ് ഓട്ടോ മറിഞ്ഞപ്പോൾ കാലിൽ കമ്പി തുളച്ചുകയറി ഗുരുതരമായി പരുക്കേറ്റത്.
 
കഴിഞ്ഞ ദിവസം രാവിലെ ശാസ്‌താംകോട്ട - കരുനാഗപ്പള്ളി പാതയിൽ മൈനാഗപ്പള്ളി എം.എസ്.എച്ച്.എസ്സിന് സമീപമായിരുന്നു അപകടം. ഇയാളെ ചികിത്സയ്ക്കായി ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇതിനൊപ്പം സമീപ പ്രദേശമായ ഭരണിക്കാവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു. ഇതിൽ 65 കാരനായ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ഇത് കൂടാതെ കൊല്ലം ജില്ലയിലെ പാരിപ്പള്ളിക്കടുത്ത് നടയ്ക്കലിൽ മൂന്നു പേർക്കും തെരുവ് നായ്ക്കളുടെ കടിയേറ്റു. ഇവരെ മൂന്നു പേരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.   
 
അടുത്ത ലേഖനം
തട്ടുകടയിൽ നിന്ന് വാങ്ങിയ ബീഫ് തട്ടിയെടുക്കാൻ ശ്രമം, യുവാവിനെ ആക്രമിച്ച് കാറിൽ കടന്ന് കളഞ്ഞ 2 പേർ പിടിയിൽ