Stray Dogs Hotspots: കൊവിഡ് മാതൃകയിൽ സംസ്ഥാനത്ത് 14 ജില്ലകളിലായി 170 തെരുവുനായ ഹോട്ട്സ്പോട്ട്, കൂടുതൽ എണ്ണം തിരുവനന്തപുരത്ത്

അഭിറാം മനോഹർ| Last Modified വ്യാഴം, 15 സെപ്‌റ്റംബര്‍ 2022 (12:25 IST)
സംസ്ഥാനത്ത് ശല്യം രൂക്ഷമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി സർക്കാർ. 14 ജില്ലകളിലായി 170 ഹോട്ട്സ്പോട്ടുകളുടെ പട്ടികയാണ് മൃഗസംരക്ഷണവകുപ്പ് തയ്യാറാക്കിയത്. ഒരു മാസം ശരാശരി 10 പേർക്ക് തെരുവുനായക്കളിൽ നിന്ന് കടിയേൽക്കുന്ന സ്ഥലങ്ങളെയാണ് ഹോട്ട്സ്പോട്ടായി കണക്കാക്കുന്നത്.

തിരുവനന്തപുരത്ത് മാത്രം ഇത്തരത്തിൽ 28 ഹോട്ട്സ്പോട്ടുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാട് 26 ഹോട്ട്സ്പോട്ടുകളുണ്ട്. കൊല്ലം,ആലപ്പുഴ ജില്ലകളിൽ 19, എറണാകുളം 14, തൃശൂർ 11,, കോഴിക്കോട് 11,മലപ്പുറം 10, കണ്ണൂർ, പത്തനംതിട്ട 8, വയനാട് 7,കോട്ടയം 5,കാസർകോട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ഹോട്ട്സ്പോട്ടുകൾ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :