അനുബന്ധ വാര്‍ത്തകള്‍
- വേര്‍പിരിയുന്നു സൗഹാര്‍ദ്ദപരമായി, രണ്ടുവര്‍ഷത്തെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച് ശിവാജിയും ലെച്ചുവും
- പകര്‍ച്ചവ്യാധികളെ തടയുന്നതിന് ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം പ്രധാനമെന്ന് ആരോഗ്യവകുപ്പ്
- 'മനുഷ്യസ്നേഹിയുമായിരുന്നു'; ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച് മോഹന്‍ലാല്‍
- അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മലയാള സിനിമ ലോകം
- 'വ്യക്തിപരമായി തീരാനഷ്ടം';ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് നടന് കുഞ്ചാക്കോ ബോബന്
കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ്
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) 26-07-2023 രാത്രി 11.30 വരെ 2.5 മുതല്‍ 2.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
തെക്കന്‍ തമിഴ്‌നാട് തീരത്ത് 26-07-2023 പുലര്‍ച്ചെ 01.30 മുതല്‍ 27-07-2023 രാത്രി 11.30 വരെ 1.5 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
2. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.