അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് കോവിഡ് 19 ബാധിതർ 43 ആയി, ഇനിയും ഉയരുമെന്ന് വിദഗ്ധർ
- സ്വന്തമായി ബൈക്കുപോലുമില്ലെന്ന് പറഞ്ഞ് കാമുകി അപമാനിച്ചു, യുവതിയെ സന്തോഷിപ്പിക്കാൻ എട്ട് ബൈക്കുകൾ മോഷ്ടിച്ച് യുവാവ്
- 'സ്ത്രീകൾ കുട്ടിയുടുപ്പ് ധരിക്കുന്നതാണ് പീഡനങ്ങൾക്ക് കാരണമാകുന്നത്'. ഇന്ത്യയിലെ പുരുഷൻമാർക്കിടയിൽ നടത്തിയ സർവേയിലെ ഉത്തരം ഇങ്ങനെ
- കനത്ത മഴക്കിടെ ആകാശത്തുനിന്നും തീഗോളം ഭൂമിയിൽ പതിച്ചു, ഭയന്ന് പ്രദേശവാസികൾ
- കോവിഡ് 19 ക്രൂഡോയിൽ വിലയെയും ബാധിച്ചു, വില കുറഞ്ഞത് 30 ശതമാനം, 29 വർഷത്തെ ഏറ്റവും വലിയ ഇടിവ്
എസ്എസ്എൽസി ഹയര്‍സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ല, പത്തനംതിട്ടയിൽ കൂടുതൽ ജാഗ്രത; പരീക്ഷാ സെന്ററുകളിൽ മാസ്ക് ലഭ്യമാക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും എസ്എസ്എൽസി ഹയസെക്കൻഡറി പരീക്ഷകൾ മുൻപ് നിശ്ചയിച്ചതുപോലെ തന്നെ നടക്കും. നാളെയാണ് പരീക്ഷകൾ ആരംഭിക്കുന്നത്. 13 ലക്ഷം കുട്ടികൾ പരീക്ഷയെഴുതും എന്ന് പൊതു വിദ്യാഭ്യസ ഡയറക്ടർ വ്യക്തമാക്കി. വൈറസ് ബധയുടെ സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
5 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിൽ പ്രാത്യേക ശ്രദ്ധനൽകും. ഐസൊലേഷൻ വർഡുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് സേ പരീക്ഷ എഴുതാൻ അവസരം നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി. രോഗ ബാധിതരുമായി അടുത്തിടപഴകി രോഗ ലക്ഷണം കാണിക്കുന്ന കുട്ടികൾ പരീക്ഷ എഴുതരുത് എന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് നിർദേശം നൽകി.
രോഗബാധിതരുമായി അകന്ന് ഇപഴകിയവർക്ക് അതത് സ്കൂളുകളിൽ പ്രത്യേകം പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കും. പരീക്ഷ സെന്ററുകളിൽ മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കും. സർക്കാർ സ്കൂളുകളിൽ പിടിഎയുടെ നേതൃത്വത്തിൽ മാസ്കും സാനിറ്റൈസറുകളും ഒരുക്കണം. സ്വകാര്യ സ്കൂളുകൾ നിർബ്ബന്ധമായും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണം എന്നും ജില്ലാ കളക്ടർ നിർദേശം നൽകി.