അനുബന്ധ വാര്‍ത്തകള്‍
- വി-ഗാർഡ് ഡയറക്ടറായി ഡോ.റീന മിഥുൻ ചിറ്റിലപ്പിള്ളി നിയമിതയായി
- Exclusive: സുധാകരനെ ഒതുക്കിയത് സതീശൻ; കണ്ണൂർ സീറ്റ് അന്ന് ഉറപ്പ് നൽകിയിരുന്നു !
- 'അത് ഞാൻ എഴുതിയത് തന്നെ, സതീശൻ വിളിച്ചിട്ടൊന്നുമില്ല'; പ്രതിപക്ഷ നേതാവിന്റെ നുണ പൊളിച്ച് സുധാകരൻ
- ഊണില്ല, ചായക്കും പരിമിതി: ഇന്ത്യന്‍ കോഫി ഹൗസ് ഔട്ട്ലെറ്റുകളില് എല്‍പിജി ഗ്യാസ് ക്ഷാമം രൂക്ഷം
- തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ടിനെതിരെ ബലാത്സംഗ കേസ്; പരാതി നല്‍കിയത് ചികിത്സയ്ക്കെത്തിയ സ്ത്രീ
സൈബർ നെറ്റ് വഴി ഇപിഎഫ് പേയ്‌മെന്റ് ആരംഭിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്
ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ സൈബർനെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്‌മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്‌ഐബി). എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോം വഴി തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും ഇപിഎഫ് തുക തടസ്സമില്ലാതെ അടയ്ക്കാൻ ഈ സംയോജനം പ്രാപ്തമാക്കും.
കൊച്ചി മേഖലയുടെയും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തിന്റെയും റീജിയണൽ പിഎഫ് കമ്മീഷണർ ഉത്തം പ്രകാശ്, സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പി.ആർ ശേഷാദ്രി, എസ്ജിഎമ്മും ബ്രാഞ്ച് ബാങ്കിംഗ് മേധാവിയുമായ ബിജി എസ്.എസ് എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.
ബാങ്കും ഇപിഎഫ്ഒയും തമ്മിലുള്ള സാങ്കേതിക സംയോജനം വിജയകരമായി പൂർത്തീകരിച്ചതോടെ, തൊഴിലുടമകൾക്കും സ്ഥാപനങ്ങൾക്കും മറ്റും എസ്‌ഐബിയുടെ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിച്ച് ഇപിഎഫ്ഒ പോർട്ടൽ വഴി നേരിട്ട് ഇപിഎഫ് തവണകൾ, കുടിശ്ശികകൾ, പണമടയ്ക്കലുകൾ, അനുബന്ധ ചാർജുകൾ എന്നിവ അടയ്ക്കാൻ സാധിക്കും.
'സൈബർനെറ്റ് (SIBerNet) വഴി ഇപിഎഫ് പേയ്‌മെന്റുകൾ ആരംഭിക്കുന്നത് ഞങ്ങളുടെ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയിൽ മറ്റൊരു പ്രധാനപ്പെട്ട ചുവടുവയ്പ്പാണെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ ശേഷാദ്രി ചടങ്ങിൽ പറഞ്ഞു. ഇപിഎഫ്ഒയുമായി നേരിട്ടുള്ള സംയോജനം സാധ്യമാക്കുന്നതിലൂടെ, തൊഴിലുടമകൾക്കും ബിസിനസുകൾക്കുമുള്ള നിയമാനുസൃത പണമിടപാടുകൾ ലളിതമാക്കാനും, സേവനങ്ങളിലെ സൗകര്യം എളുപ്പമാക്കുന്നതിനായി ഞങ്ങളുടെ ഡിജിറ്റൽ എക്കോസിസ്റ്റം ശക്തിപ്പെടുത്താനുമാണ് ഞങ്ങൾ ലക്ഷ്യമിടുന്നെതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സംരംഭത്തിലൂടെ, സൗത്ത് ഇന്ത്യൻ ബാങ്ക് തങ്ങളുടെ ഡിജിറ്റൽ രംഗത്തെ ശക്തി മെച്ചപ്പെടുത്തുകയും ഇന്ത്യയിലുടനീളമുള്ള ബിസിനസുകളെയും സ്ഥാപനങ്ങളെയും പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സേവന ശൃംഖല വികസിപ്പിക്കുകയും ചെയ്യുന്നു.