1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Siddique assault case special investigation

നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് തീരുമാനം

Siddique
നടന്‍ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മതിയെന്ന് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2016ല്‍ നിള തീയേറ്ററില്‍ നടന്ന സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂവിനിടെ മാസ്‌ക്കറ്റ് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് നടിയുടെ മൊഴി. മാതാപിതാക്കള്‍ക്കും ഒരു സുഹൃത്തിനും ഒപ്പം കാറില്‍ ഹോട്ടലില്‍ വന്നിറങ്ങിയെന്നാണ് പരാതിക്കാരി പോലീസിന് മൊഴി നല്‍കിയത്. 
 
അതേസമയം 2016 ജനുവരി 28ന് സിദിഖ് ഹോട്ടലില്‍ താമസിച്ചിരുന്നതായി പോലിസീന് തെളിവ് ലഭിച്ചു. എന്നാല്‍ ഹോട്ടല്‍ രജിസ്റ്ററില്‍ ഒപ്പിട്ടാണ് മുറിയിലേക്ക് പോയതെന്ന പെണ്‍കുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകള്‍ പോലീസിന് ഹോട്ടലില്‍ നിന്നും ലഭിച്ചിട്ടില്ല. രക്ഷിതാക്കളുടെ മൊഴിയെടുത്ത പോലീസ്, സുഹൃത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കണ്ണൂരില്‍ 18കാരി പുഴയില്‍ ചാടി ജീവനൊടുക്കി